ലോസ് ആഞ്ജലസ്: മോഹൻലാൽ ചിത്രമായ പുലിമുരുകനിലെ ഗാനം ഒാസ്കർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. ‘കാടണയും കാൽചിലേമ്പ’, ‘മാനത്തെ മാരിക്കറുേമ്പ’ എന്നീ ഗാനങ്ങളാണ് ചരിത്ര നേട്ടത്തിനരികെയെത്തിയത്. ഗോപീ സുന്ദറാണ് ഇൗ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
മത്സരത്തിലെ ചുരുക്കപ്പട്ടികയിൽ ലോകത്താകമാനമുള്ള 70 സിനിമകളാണ് ഇടംപിടിച്ചത്. ദ അക്കാദമി ഒാഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്. എല്ലാം ദൈവകൃപയാണെന്നും പറയാൻ വാക്കുകളില്ലെന്നും പട്ടികയിൽ ഇടംപിടിച്ച വാർത്ത പുറത്തുവന്ന ശേഷം ഗോപീസുന്ദർ സോഷ്യൽ മീഡയയിൽ കുറിച്ചു.
ജനുവരി 23നാണ് ഒാസ്കർ നോമിനേഷൻ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിലെ അഞ്ച് ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. മാർച്ച് നാലിനാണ് പുരസ്കാര ചടങ്ങ് നടക്കുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പുലിമുരുകൻ’ റെക്കോഡ് കലക്ഷൻ നേടിയിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ മലയാള സിനിമയാണിത്.
പുലിമുരുകനിലെ ഗാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.