ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിെൻറ നിരോധനത്തിനെതിരെ ചിത്രത്തിെൻറ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, ഡി.വൈ ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിെൻറ പ്രദർശനം നിരോധിച്ചിരുന്നു. രജപുത് വിഭാഗത്തിെൻറ എതിർപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ ചിത്രം ഇൗ മാസം 25നാണ് പ്രദർശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.