സിനിമക്കകത്തെ സ്ത്രീവിരുദ്ധതയും ലൈംഗികാതിക്രമങ്ങളും തുറന്ന് പറഞ്ഞത് മൂലം അവസരങ്ങൾ കുറയുന്നുവെന്ന് നടി പാർവതി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്.
വിവാദങ്ങൾക്ക് ശേഷം എനിക്ക് ലഭിച്ച ഒരേയൊരു ഓഫർ ആഷിഖ് അബുവിന്‍റെ 'വൈറസ്' മാത്രമാണ്. അതിൽ എനിക്ക് അത്ഭുതമില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്. ബാക്കിയുള്ള സിനിമകളെല്ലാം കസബക്ക് മുമ്പ് ഒപ്പു വച്ചതാണ്. പക്ഷേ, ഞാൻ നിശബ്ദയായിരിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഇത്തരത്തിൽ അപ്രത്യക്ഷരായ നിരവധി അഭിനേത്രികളുണ്ട്. അതുപോലെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നുമാണ് ഞാന്‍ കരുതിയത്. ഡബ്ലുസിസി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായസാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്.
-പാർവതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.