കൊച്ചി: ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പൾസർ സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. എട്ട് ദിവസത്തേക്ക് സുനിയെ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി താമസിച്ച കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുക്കണമെന്നും പൊലീസ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജയിലിൽ നിന്നും ഫോൺ വിളിച്ച കേസുമായി ബന്ധപ്പെട്ട് സുനിയെ കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സുനിയെ കഴിഞ്ഞ ദിവസം അങ്കമാലി കോടതി പതിനെട്ട് വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും കാണിച്ചാണ് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.