തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടരുകയാണ് എമ്പുരാന്‍. എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. 24 എഡിറ്റുകളോടെയാണ് സിനിമ ഇനി കാണിക്കുക. വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. റിലീസിന് എത്തും മുന്നേ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹൻലാലിന്റെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്. 26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പ്രണവ് തരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നടന്റെ പ്രകടനം സിനിമയുടെ മൂന്നാം ഭാഗത്തിലാകും കാണാൻ കഴിയുക.
അതേ സമയം വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗം നീക്കി. വില്ലന്‍റെ പേരുമാറ്റി, നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.