അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് വിദേശത്ത് പോകാൻ അങ്കമാലി കോടതി ഉപാധികളോടെ പാസ്പോർട്ട് തിരിച്ച് നൽകി. നാല് ദിവസത്തേക്കാണ് പാസ്പോർട്ട് നൽകിയത്.
വ്യാഴാഴ്ച വീണ്ടും ദിലീപ് നേരിെട്ടത്തി പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ദിലീപിെൻറ ‘ദേ പുട്ട്’ റസ്റ്റാറൻറിെൻറ ദുബൈ ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പെങ്കടുക്കാൻ ഹൈകോടതി ദിലീപിന് അനുമതി നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെ അഭിഭാഷകരോടൊപ്പം കോടതിയിലെത്തിയ ദിലീപ് അരമണിക്കൂർ നടപടികൾക്കുശേഷം പാസ്പോർട്ട് കൈപ്പറ്റിയത്. ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരിയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലായിരിക്കും ദിലീപ് ദുബൈക്ക് പോവുക.
ഭാര്യ കാവ്യമാധവൻ, മകൾ മീനാക്ഷി എന്നിവർക്ക് പുറമെ സംവിധായകൻ നാദിർഷയുടെ കുടുംബവും ഒപ്പമുണ്ടാകും. ബുധനാഴ്ച പരിപാടിയിൽ പെങ്കടുത്ത് അന്നുതന്നെ മടങ്ങും. വിവരമറിഞ്ഞ് കോടതിക്ക് സമീപമെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ദിലീപ് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.