ഒരു ജനപ്രതിനിധി ഇത്രക്ക് തരം താഴാമോ -ഹെഗ്ഡെയെ വിമർശിച്ച് പ്രകാശ് രാജ്

ചെന്നൈ: മതേതരവാദികൾ മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്ന കേന്ദ്രമന്ത്രി അനന്ദകുമാർ ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ നടൻ പ്രകാശ് രാജ്. മതേതരത്വം എന്നാൽ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല.  ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരു ജനപ്രതിനിധിക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയുമെന്നും ട്വിറ്ററിലൂടെ പ്രകാശ് രാജ് ചോദിച്ചു. 

ഹെഗ്ഡെക്ക് എഴുതിയ കത്താണ് പ്രകാശ് രാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മതനിരപേക്ഷരായ മനുഷ്യരുടെ മാതൃത്വത്തേയും പിതൃത്വത്തേയും രക്തബന്ധത്തേയും കുറിച്ച് നിലവാരം കുറഞ്ഞ പരാമര്‍ശമാണ് ഹെഗ്ഡെ നടത്തിയത്. ഒരാളുടെ ജാതിയും മതവും നിർണയിക്കുന്നത്  അയാളുടെ രക്തമല്ലെന്നും പ്രകാശ് രാജ് കുറിച്ചു. 

പൗരന്മാര്‍ മതേതരരാകരുത്.  അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്‍റെയും പേരില്‍ തിരിച്ചറിയപ്പെടണം. അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങള്‍ ഇവിടെയുള്ളതെന്നും ഹെഗ്ഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.  കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തിലാണ് ഹെഗ്ഡെ വിവാദ പരാമർശം നടത്തി‍യത്. 


 

Tags:    
News Summary - Prakash Raj counters Anantkumar Hegde-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.