‘ഡ്രൈവിങ് ലൈസന്‍സ്’ സിനിമയില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഖേദപ്രകടനം.
താൻ അഭിനയിക്കുകയും നിർമിക്കുകയും ചെയ്ത ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ ആശുപത്രിയെക്കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിച്ചിച്ചെന്നും അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ ആ പേരിൽ ആശുപത്രി പ്രവർത്തിക്കുന്ന കാര്യം അറിയുമായിരുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു.
സിനിമയിൽ പരാമർശിക്കപ്പെട്ട ആശുപത്രി തികച്ചും സാങ്കൽപികമാണ്. പരാമർശത്തിൽ മാപ്പ് ചോദിക്കുന്നതായും പൃഥ്വിരാജ് വ്യക്തമാക്കി. ഇതുസംബന്ധിച്ച പരാതിയിൽ നടൻ നേരത്തേ ഹൈകോടതി മുമ്പാകെ ഖേദപ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.