നടൻ പ്രൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്വാറന്‍റീൻ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു.
ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞു, ഇനി വീട്ടിൽ ഏഴ് ദിവസത്തെ ക്വാറന്‍റീന്‍. വീട്ടിലേക്ക് മടങ്ങുക എന്നാൽ നിങ്ങളുടെ ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞു എന്നല്ല അർഥമെന്നാണ് വീട്ടിൽ ക്വാറന്‍റീനിൽ ഇരിക്കാൻ പോകുന്നവരോടും ഇരിക്കുന്നവരോടുമായി പറയാനുള്ളത്. ക്വാറന്‍റീനിന് നിർദേശിച്ച എല്ലാ ചട്ടങ്ങളും പാലിച്ചിരിക്കണം, അധികാരികൾ നിർദേശിച്ച, രോഗം പടരാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗക്കാർ വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കണം -പൃഥ്വി കുറിച്ചു.
ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. തുടർന്ന് ക്വാറന്‍റീനിലായിരുന്നു അദ്ദേഹം. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി.
ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ ഭാര്യ സൈനുവായിട്ടാണ് അമല അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.