നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ നായികയായി അമല പോളുണ്ടാകില്ല. പകരം തെന്നിന്ത്യൻ നായിക പ്രിയ ആനന്ദ് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ നേരത്തെ അമലയെയാണ് നായികയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എന്ത്കൊണ്ട് അമലയെ മാറ്റി എന്ന കാര്യം വ്യക്തമല്ല. കൊച്ചുണ്ണിയുടെ ചിത്രീകരണം മംഗലാപുരത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയതായുള്ള വാർത്ത പുറത്തുവന്നത്.
മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അമല സ്വയം പിന്മാറിയതെന്നാണ് സൂചന. പൃഥ്വിരാജ് ചിത്രം എസ്രയിലൂടെയാണ് പ്രിയ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ്, എതിര്‍നീര്‍ച്ചല്‍, ഫുക്രി, അരിമ നമ്പി എന്നീ ചിത്രങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ. സണ്ണി വൈന്‍, ബാബു ആന്റണി, പ്രിയങ്ക തിമ്മേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 15 കോടി മുടക്കി ഒരുക്കുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.