കോയമ്പത്തൂർ: സിനിമ മേഖലയിലുള്ളവർക്ക് സർക്കാർ സംരക്ഷണം ഏർപ്പെടുത്തണമെന്ന് നടൻ പ്രകാശ് രാജ്. പലിശക്കാരുടെ ഭീഷണിയെ തുടർന്ന് േകാളിവുഡ് സിനിമാ നിർമാതാവ് അശോക് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിെൻറ ആവശ്യം.
നിർമാതാവിെൻറ ആത്മഹത്യ സിനിമ മേഖലയിലെ യാഥാർഥ സാഹചര്യമാണ് കാണിക്കുന്നത്. നികുതി അടക്കുന്നുണ്ടെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംരക്ഷണമൊന്നും ലഭ്യമാകുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ തീരുമാനം എടുക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
അശോക് കുമാറിെൻറ ആത്മഹത്യ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ ആരും താത്പര്യപ്പെടില്ല. ഇത്തരം ആത്മഹത്യകൾ നേരത്തെയും നടന്നിരുന്നു. പക്ഷേ, ആരും അത് ശ്രദ്ധിച്ചില്ലെന്നും പ്രകാശ് രാജ് ആരോപിച്ചു.
രജ്പുത്ര- ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് സഞ്ജയ് ലീല ഭൻസാലി ചിത്രം പത്മാവതിയുടെ റിയലീസിങ്ങ് അനിശ്ചിതത്വത്തിലാവുകയും സംവിധായകനും നടിയുമുൾപ്പെടെ സിനിമാ പ്രവർത്തകർ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യം കൂടി നിലനിൽക്കുന്നതിനിടെ സർക്കാർ മൗനം ദീക്ഷിക്കുന്നത് ശരിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ചെന്നൈയിലെ ആൾവർതിരുനഗറിലെ അപ്പാർട്ട്മെൻറിൽ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ നിർമാതാവ് അശോക് കുമാറിനെ കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ സിനിമാ പ്രവർത്തകർക്കിടയിൽ പണമിടപാടു നടത്തുന്ന അൻമ്പുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തായി സൂചിപ്പിച്ചിരുന്നു. പൊലീസ്-രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാധീനമുള്ള ഇയാൾ നിർമാണ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക് കത്തിൽ പറഞ്ഞിന്നു. സംഭവത്തിൽ പൊലീസ് അൻമ്പുചെഴിയത്തിെൻറ പേരിൽ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.