തൃശൂർ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവ് കൂടി പുറത്തു വന്നു. പള്‍സര്‍ സുനിയും ദിലീപും ഒമിച്ചുള്ള ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. തൃശൂരിൽ ചിത്രീകരിച്ച ജോർജ്ജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയതായി കണ്ടെത്തിയിട്ടുള്ളത്. പുഴക്കലിലെ കിണറ്റിങ്കൽ ടെന്നീസ് ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്. ഇതോടൊപ്പം തൃശൂരിലെ ബാനർജി ക്ളബ്, മറ്റൊരു സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ക്ളബ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പൊലീസ് കണ്ടെടുക്കുന്നത്. 2016 നവംബര്‍ 13ന് ആണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുളള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടിയും അംഗമായിരുന്നുവെന്ന് മാനേജർ പറഞ്ഞു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിത്രങ്ങളെടുത്ത ക്ളബിലെ ജീവനക്കാരെ പൊലീസ് ആലുവ പൊലീസ് ക്ളബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഷൂട്ടിംഗ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.
ദിലീപും സുനിയും നേരത്തെ എപ്പോഴെങ്കിലും ക്ലബ്ലിൽ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുളള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.എന്നാൽ ലൊക്കേഷനിൽ പൾസർ സുനി വന്നതായി അറിവില്ലെന്ന് ചിത്രത്തിെൻറ സംവിധായകൻ കെ.ബിജു പറഞ്ഞു. ഡ്രൈവറായോ, മറ്റേതെങ്കിലും ജോലിക്കാരനായോ പൾസർ സുനിയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.