ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകൾ ശരിയാണോയെന്ന് നോക്കാതെ ഷെയർ ചെയ്യുന്നവരാണ് കൂടുതൽ പേരും. ഇത്തരത്തിൽ ഷെയർ ചെയ്യുന്നവർക്കെല്ലാം അമളിപറ്റാറുമുണ്ട്. നടി ശബാന അസ്മിക്ക് സമാനമായ അമളി പിണഞ്ഞതാണ് ഇന്ന് ട്വിറ്ററിലെ പ്രധാന ചർച്ച.
റെയിൽവേയിലെ കാറ്ററിങ് ജീവനക്കാരെന്ന് തോന്നിക്കുന്നവർ മലിനജലത്തിൽ പാത്രങ്ങൾ കഴുകുന്ന വിഡിയോയാണ് താരം ഷെയർ ചെയ്തത്. ട്വീറ്റിൽ റെയിൽവെയേയും വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തിരുന്നു. എന്നാൽ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലിൽ നടന്നതാണെന്ന് റെയിൽവെ തന്നെ മറുപടി നൽകി. ഇതോടെയാണ് അസ്മിക്ക് അമളിപിണഞ്ഞത് മനസിലായത്.
സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും ഇതിൽ മാപ്പ് പറയുന്നുവെന്നും മറുപടി നൽകി. എങ്കിലും അസ്മിയുടെ പേരിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.
Thank you for clarifying this . I stand corrected. Pls accept my apologies https://t.co/30Kodpcqfm
— Azmi Shabana (@AzmiShabana) June 5, 2018
I have apologised unconditionally. I stand corrected https://t.co/yhR1HQsJ1i
— Azmi Shabana (@AzmiShabana) June 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.