ആർ.ആർ.ആർ റിലീസിന്​ ശേഷം രാജമൗലി - മഹേഷ്​ ബാബു ചിത്രം

തെലുങ്ക്​ സൂപ്പർതാരം മഹേഷ്​ ബാബുവും ബ്രഹ്മാണ്ഡ സംവിധായകൻ എസ്​.എസ്​ രാജമൗലിയും​ പുതിയ ചിത്രത്തിന്​ വേണ്ടി ഒന ്നിക്കുന്നതായി സൂചന. ‘ഇരുവരും ഒരുമിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട്​ ഒരുപാട്​ കാലമായി ചർച്ചകൾ നടന്നുവരികയാ ണ്​. എന്തായാലും ഒരു സിനിമ സംഭവിക്കും’. അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു.

ബാഹുബലി കൺക്ലൂഷൻ എന്ന എക്കാലത്തേയും വലിയ ഹിറ്റിന്​ ശേഷം രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തി​​െൻറ പോസ്റ്റ്​ പ്രൊഡക്ഷൻ ജോലികളിലാണ്​ സംവിധായകൻ എസ്​.എസ്​ ​രാജമൗലി. 2021 ജനുവരിയിൽ ചിത്രത്തി​​െൻറ റിലീസിന്​ ശേഷമായിരിക്കും മഹേഷ്​ ബാബുവുമായി ഒരുമിക്കുന്ന ചിത്രത്തി​​െൻറ തിരക്കഥയിലേക്ക്​ പ്രവേശിക്കുകയെന്നുമാണ്​ റിപ്പോർട്ട്​.

കെ.എൽ നാരായണ, ദുർഗ ആർട്​സി​​െൻറ ബാനറിൽ നിർമിക്കുന്ന മഹേഷ്​ ബാബുവി​​െൻറ ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്​ ആരാധകർ. നേരത്തെ, പ്രഭാസുമൊന്നിച്ച്​ മറ്റൊരു ചിത്രത്തിന്​ വേണ്ടി രാജമൗലി ഒരുങ്ങുകയാണെന്ന്​ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മഹേഷ്​ ബാബുവി​​െൻറ പ്രൊജക്​ടിന്​ ശേഷം മാത്രമായിരിക്കും മറ്റ്​ ചിത്രങ്ങളെ കുറിച്ച്​ ആലോചിക്കുകയെന്ന്​ അദ്ദേഹം അറിയിച്ചു.

Tags:    
News Summary - rajamouli mahesh babu film-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.