തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് നടി രാഖി സാവന്ത്

നാനാ പടാക്കർക്കെതിരെ മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയ തനുശ്രീ ദത്തക്കെതിരെ നടി രാഖി സാവന്ത് രംഗത്ത്. തനുശ്രീ സ്വവർഗാനുരാഗിയാണെന്നും മദ്യത്തിൽ മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിച്ചെന്നും രാഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തനുശ്രീ ദത്ത ലെസ്ബിയൻ ആണ്. ലൈംഗിക ഉദ്ദേശ്യത്തോടെ തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ അവർ സ്പർശിച്ചിട്ടുണ്ട്.
പത്തുവർഷം വരെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. തനുശ്രീ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ അകലം പാലിക്കുകയായിരുന്നു. സൗഹൃദം തനുശ്രീ മുതലെടുക്കുകയായിരുന്നു. മനസ്സുകൊണ്ട് അവര്‍ ഒരു പുരുഷനാണ്. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളുമുണ്ടായി. മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് അവൾ പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണ്.

-രാഖി സാവന്ത്

ഹോണ്‍ ഒക്കെ പ്ലീസ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് നേരെ നാനാ പടേക്കര്‍ ലൈംഗിക അതിക്രമം ശ്രമം നടത്തിയെന്നാണ് തനുശ്രി വെളിപ്പെടുത്തിയത്. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് തനുശ്രീ രാഖി സാനന്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.

Tags:    
News Summary - Rakhi Sawant accuses 'lesbian' Tanushree-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.