രൺവീർ-ദീപിക വിവാഹ ചിത്രങ്ങൾ പുറത്ത്

സസ്പെൻസിന് അറുതി വരുത്തി രൺവീർ കപൂർ- ദീപിക പദുകോൺ പ്രണയ വിവാഹത്തിന്‍റെ ചിത്രങ്ങൾ പുറത്ത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

ആറു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ബുധനാഴ്ചയാണ് ദീപികയുടെ കഴുത്തിൽ രൺവീർ മിന്നുകെട്ടിയത്. കൊങ്കിണി ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിൽ രാജകീയ പ്രൗഢിയോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

നവംബർ 21ന് ബംഗളൂരുവിലെ ദീപികയുടെ ജന്മനാട്ടിലും സിനിമയിലെ സഹപ്രവർത്തകർക്കും താരങ്ങൾക്കുമായി നവംബർ 28ന് മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും വിവാഹ സൽകാരങ്ങൾ ഒരുക്കുന്നുണ്ട്.

Tags:    
News Summary - Ranbir Kapoor Deepika Padukone Wedding Pictures Out -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.