കൊച്ചി: ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി ജൂൺ 12ന് പരിഗണ ിക്കാൻ മാറ്റി. എം.ടി. വാസുദേവൻ നായരും സംവിധായകൻ വി.എ. ശ്രീകുമാര മേനോനും നൽകിയ ഹരജിക ളാണ് കോടതി പരിഗണനയിലുള്ളത്. സിനിമയുടെ തിരക്കഥ തിരികെക്കിട്ടാൻ എം.ടി നൽകിയ കേസിൽ തർക്ക പരിഹാരത്തിന് മധ്യസ്ഥനെ വെക്കണമെന്നാവശ്യപ്പെട്ട് താൻ നൽകിയ ഹരജി കോഴിക്കോട് ജില്ല കോടതി തള്ളിയതിനെതിരെയാണ് ശ്രീകുമാര മേനോെൻറ ഹരജി.
ശ്രീകുമാര മേനോെൻറ ഹരജി തള്ളിയ ജില്ല കോടതി വിധിയിൽ ഇൗ വിഷയത്തിൽ തർക്കം നിലവിലുണ്ടെന്ന് തെറ്റായി പറഞ്ഞിട്ടുണ്ടെന്നും ഇൗഭാഗം റദ്ദാക്കണമെന്നുമാണ് എം.ടിയുടെ ആവശ്യം. മൂന്നു വർഷത്തിനുള്ളിൽ സിനിമ എടുക്കാമെന്ന കരാറിലാണ് നാലുവർഷം മുമ്പ് ശ്രീകുമാര മേനോൻ തിരക്കഥ വാങ്ങിയതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, കരാർ കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. അതേസമയം, 1000 കോടി രൂപ ചെലവുവരുന്ന സിനിമക്കുവേണ്ടി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടർന്ന് ചിത്രത്തിെൻറ നിർമാതാവ് പിന്മാറിയെന്നും ശ്രീകുമാര മേനോെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.