ചലച്ചിത്രമേഖലയുടെ വികസനത്തിന് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും

തിരുവനന്തപുരം: ചലച്ചിത്രമേഖലയുടെ സമഗ്രവികസനത്തിന്  റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍െറ അധ്യക്ഷതയില്‍ സിനിമ സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തീരുമാനത്തെ സിനിമ സംഘടനകള്‍ സ്വാഗതം ചെയ്തു. സിനിമ റിലീസിങ് സംബന്ധിച്ച് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാനും ചര്‍ച്ചക്കു ശേഷം നിര്‍മാതാക്കള്‍ തീരുമാനിച്ചു.

വിവിധസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതുമുതല്‍ തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതുവരെയുള്ള വിഷയങ്ങള്‍ക്കായി സ്ഥിരം റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രി എ.കെ. ബാലന്‍ വിവിധ സിനിമ സംഘടനാ ഭാരവാഹികളെ ചര്‍ച്ചക്കുവിളിച്ചത്. നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (എഫ്.ഇ.യു.ഒ.കെ) പ്രതിനിധികളും പങ്കെടുത്തു.

സര്‍വിസ് ചാര്‍ജ്, സബ്സിഡി എന്നിങ്ങനെ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണകരമായ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാവിധ സഹകരണവും സംഘടനാ ഭാരവാഹികള്‍ വാഗ്ദാനംചെയ്തു. ഫിലിം ചേംബറിന്‍െറ അധികാരപരിധി അതോറിറ്റിക്ക് കീഴിലാക്കരുതെന്ന അഭിപ്രായവും സംഘടനാനേതാക്കള്‍ പങ്കുവെച്ചു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനായി ഇനിയും ചര്‍ച്ചകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Tags:    
News Summary - regulatory authority for film sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.