ആൾദൈവങ്ങളെ വിമർശിച്ച് ഋഷി കപൂറും ട്വിങ്കിൽ ഖന്നയും

ആൾദൈവങ്ങളെ വിമർശിച്ച് അഭിനേതാക്കളായ ഋഷി കപൂറും ട്വിങ്കിൽ ഖന്നയും രംഗത്തെത്തി. ഗുർമീത്, രാധേമ, ആശാറാം, നിത്യാനന്ദ എന്നിവർ ക്രിമിനലുകളാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതിന് സർക്കാർ ഇവരെ ശിക്ഷിക്കണമെന്നും ഋഷികപൂർ ട്വീറ്റ് ചെയ്തു. 

ഇത് നമ്മുടെ പിഴ, വെളിച്ചത്തിന്‍റെ തമാശയാണെന്ന് മനസിലാക്കാതെ സൂര്യകാന്തി പൂവിനെ സൂര്യൻ നോക്കുന്നത് പോലെയാണ് നമ്മൾ ആൾദെെവങ്ങളെ നോക്കുന്നത് -ട്വിങ്കിൾ ഖന്ന  ട്വിറ്ററിൽ കുറിച്ചു. 

ബലാത്സംഗക്കേസിൽ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് അനുയായികൾ ഹരിയാനയിലും സമീപപ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ആക്രമണങ്ങളിൽ 36 പേർ കൊല്ലപ്പെടുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
 

Tags:    
News Summary - Rishi Kapoor and Twingle Khanna slams 'fraud' godmen-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.