തൃശൂർ: സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. വല്ലച്ചിറ സ്വദേശി സരോവർ ആണ് അറസ്റ്റി ലായത്. കൊടുങ്ങല്ലൂരിൽ വെച്ച് പിടിയിലായ ഇയാളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രാവിലെയാണ് വീടിനട ുത്ത് വെച്ച് പ്രിയനന്ദൻ അക്രമത്തിനിരയായത്. സരോവർ മർദ്ദിക്കുകയും തലയിലേക്ക് ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. സംഘ്പരിവാർ ഭീഷണിയെ തുടർന്ന് ഏതാനും ദിവസം പ്രിയനന്ദനന് പൊലിസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വല്ലച്ചിറ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് പൊലിസിൽ പരാതി നൽകി.
അയ്യപ്പന് എതിരെ പറയാൻ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്തായി അടിക്കുകയുമായിരുന്നു. ആളുകൾ ഒാടിവന്നപ്പോഴേക്ക് ഇയാൾ രക്ഷപ്പെട്ടു. സംഭവം ആസൂത്രിതമാണ്. ഒരു സൂചന എന്ന തരത്തിലുള്ള ആക്രമണമാണ് നടന്നത്. ഞാൻ ദൈവത്തെ തെറിവിളിക്കുകയൊന്നും ചെയ്തില്ല. ഭാഷാപരമായ പ്രയോഗം മാത്രമാണ് നടത്തിയതെന്നും പ്രിയനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിൽ ഇട്ട വിവാദ പോസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. വലിയ വിമർശനവും സൈബർ ആക്രമണവും ഉണ്ടായതിനെത്തുടർന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനൻ ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ ശരിയല്ലെന്ന് തോന്നിയതിനാൽ പോസ്റ്റ് പിൻവലിക്കുന്നുവെന്ന വിശദീകരണത്തോടെയാണ് പോസ്റ്റ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.