െകാച്ചി: ജൂറി തെരഞ്ഞെടുത്ത എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ) എന്ന സിനിമ ഗോവ അന്താരാഷ്ട്ര മേളയിൽനിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയ നടപടിയിൽ ഹൈകോടതി വിശദീകരണം തേടി. ഇൗ മാസം 20 മുതൽ 28 വരെ നടക്കുന്ന 48ാമത് മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ജൂറി അനുവദിച്ചിട്ടും വാര്‍ത്തവിതരണ മന്ത്രാലയം നേരിട്ട് സിനിമയെ ഒഴിവാക്കുകയായിരുെന്നന്ന് കാണിച്ച് സംവിധായകൻ സനൽ കുമാർ ശശിധരനാണ് കോടതിയെ സമീപിച്ചത്.
സെക്‌സി ദുര്‍ഗ എന്ന പേരിട്ടതിന് ഹിന്ദു തീവ്രവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിെൻറ പേര് എസ് ദുര്‍ഗ എന്ന് തിരുത്തിയിരുന്നു. എന്നാൽ, കാരണം ബോധിപ്പിക്കാതെയും നോട്ടീസ്പോലും നൽകാതെയും സിനിമയെ കേന്ദ്രസർക്കാർ തഴയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ രാജിവെച്ച സംഭവവുമുണ്ടായി.
സെൻസർ ബോർഡിെൻറ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ അശ്ലീലരംഗങ്ങളോ മറ്റ് നിരോധിതഘടകങ്ങളോ ഇല്ല. ഉള്ളടക്കം മനസ്സിലാക്കാതെയാണ് സർക്കാർ നടപടി. റോട്ടര്‍ഡാം, അർമീനിയ, ജനീവ അന്താരാഷ്ട്ര മേളകളിൽ ഒമ്പത് അവാർഡ് നേടിയിട്ടുള്ളതാണ് ‘എസ് ദുർഗ’യെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.