യുവ സൂപ്പർതാരം ദുൽഖർ സൽമാന് പിന്നാലെ തന്‍റെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാഷിന്‍റെ ഒാർമകൾ പങ്കുവെച്ച് സംവിധാ യകൻ സത്യൻ അന്തിക്കാട്. പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ ഷെയർ ചെയ്തുള്ള കുറിപ്പിലാണ് ദുൽഖർ ജോൺസൺ മാഷിന് റെ പാട്ടുകളെ കുറിച്ചുള്ള ഒാർമകൾ പുതുക്കിയത്.
സത്യൻ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എന്‍റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോൺസൺ. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിങ്ങിന് വന്നാലും രണ്ടു പാട്ടുകൾ പാടിക്കേൾക്കണമെന്ന് സ്നേഹപൂർവ്വം ഞാൻ നിർബ്ബന്ധിക്കും."ഇയാളെക്കൊണ്ടു തോറ്റു" എന്നു പറഞ്ഞ് ഹാർമ്മോണിയത്തിൽ വിരലോടിച്ച് ആർദ്രമായ ശബ്ദത്തിൽ ജോൺസൺ പാടും..
'ഗോപികേ നിൻ വിരൽ'
'അൻരാഗിണീ ഇതാ എൻ..'എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.
ആ ജോൺസൺ കാലം പെട്ടെന്നോർത്തു പോയി ദുൽഖർ സൽമാന്‍റെ പുതിയ സിനിമയുടെ ടീസർ കണ്ടപ്പോൾ.
'കാലമെത്ര കഴിഞ്ഞാലും ജോൺസൺ മാസ്റ്റർ നമുക്ക് നൽകിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്‍റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസിൽ നിലനിൽക്കും. ഈ ടീസർ ജോൺസൺ മാസ്റ്റർക്ക് സമർപ്പിക്കുന്നു' എന്നാണ് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഈ മാസം 25ന് റിലീസ് ചെയ്ത റൊമാൻസ്-കോമഡി എന്‍റർടൈനറായ ഒരു യമണ്ടൻ പ്രേമകഥക്ക് മികച്ച പ്രേക്ഷക പ്രതികരണമാണുള്ളത്. ദുൽക്കറെ കൂടാതെ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിർ ഷാഹിർ, ധർമജൻ, സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.