സത്യൻ അന്തിക്കാടിന്‍റെ പുതിയ ചിത്രം 'ജോമോന്‍റെ സുവിശേഷങ്ങൾ' ജേക്കബിന്‍റെ സ്വർഗരാജ്യത്തിന്‍റെ കോപ്പിയാണെന്ന പ്രചാരണം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ സംവിധായകൻ തന്നെ രംഗത്ത്. സീനിയറായ താനും തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്‍റെ ഛായ വരാവുന്ന സിനിമ ചെയ്യാന്‍ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകള്‍ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയില്‍ പകര്‍ത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം നമ്മള്‍ ചെയ്യില്ലെന്നും സത്യൻ അന്തിക്കാട് ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ലെന്നായിരുന്നു തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറത്തിന്‍റെ പ്രതികരണം. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.