തൃശൂർ: മലയാള സിനിമ മാഫിയകളുടെയും ക്രിമിനലുകളുടെയും പിടിയിലാണെന്ന പ്രചരണം ശരിയല്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് . നടി ആക്രമിക്കപ്പെട്ടതിന്‍റെ പേരിൽ മലയാള സിനിമയെ അടച്ചാക്ഷേപിക്കരുെതന്ന് അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പകരക്കാരനായി വന്ന ഒരു കുറ്റവാളി ചെയ്ത അതിക്രമമാണിത്. അതിനെ രാഷ്ട്രീയമായ മുതലെടുപ്പിന് പലരും ഉപയോഗിക്കുകയാണ്. അന്വേഷണം ശരിയായി നീങ്ങുന്നുവെന്നാണ് കരുതുന്നത്. ഈ അവസ്ഥയെ അതിജീവിച്ച് അഭിനയ രംഗത്ത് തുടരുന്ന നടിയുടെ ധീരതയെ പൊതു സമൂഹം അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.