കൊച്ചി: തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്ന് കീഴടങ്ങിയ നാലാം പ്രതി അബ്ദുല്‍സലാം വ്യക്തമാക്കണമെന്ന് നടി ഷംന കാസിം. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യഥാർഥ സത്യം പൊലീസ് കണ്ടുപിടിക്കുമെന്നും ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയായ സലാമിനെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സംഭവം നടന്ന ബുധനാഴ്ച വൈകുന്നേരം പയ്യന്‍റെ പിതാവ് എന്‍റെ പിതാവിെന ഫോണിൽ വിളിച്ചിരുന്നു. പയ്യന്‍റെ സഹോദരനും ഭാര്യയും രാമനാട്ടുകരക്ക് പോകുന്ന വഴി ഷംനയെ കാണാൻ അനുവദിക്കണമെന്നാണ് അവർ പറഞ്ഞത്. പിതാവിന്‍റെ ആവശ്യം അംഗീകരിച്ച് വരാൻ പറഞ്ഞു.
എന്നാൽ, വീട്ടിലെത്തിയത് വേറെ ആളുകൾ ആയിരുന്നു. അൻവറിന്‍റെ മാതാവിന്‍റെ സഹോദരൻ ആരാണെന്ന് ചോദിച്ചപ്പോൾ വെള്ള ഷർട്ട് ധരിച്ചയാളെ കാണിച്ചു തന്നു. നിങ്ങളുടെ ഭാര്യ എവിടെയെന്ന് ചോദിച്ചപ്പോഴാണ് വന്നവർ പതറിയത്. കീഴടങ്ങിയ സലാമിനെ അന്നാണ് ആദ്യമായി കാണുന്നത്. വീട്ടിൽ കാമറയുണ്ടെന്ന് സലാം കൂടെയുള്ള ആളോട് പറയുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഷംന കാസിം വ്യക്തമാക്കി.
അൻവർ എന്ന ആൾ തന്നോട് പണം ചോദിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ പരാതി നൽകിയ മറ്റ് പെൺകുട്ടികളെ അറിയില്ലെന്നും ഷംന കാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.