കാക്കനാട്: സിനിമമേഖലയെ സംബന്ധിച്ച നിയമനിര്‍മാണം അടുത്ത നിയമസഭ സമ്മേളന കാലത്തു തന്നെ ഉണ്ടാവുമെന്ന് മന്ത്രി എ.കെ. ബാലന്‍. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ചിത്രത്തിെൻറ പൂജാവേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വൈദ്യുതിെയക്കാള് ഷോക്കേല്‍ക്കുന്ന ചില കാര്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്നും മനസ്സില്‍ സിനിമ ഉള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്നും സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നുമുള്ള വിനയെൻറ ആവശ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചലച്ചിത്ര മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിനയെൻറ ചിത്രങ്ങള്‍ക്ക് തിയറ്റര്‍ കിട്ടാത്ത സ്ഥിതി ഇനി ഉണ്ടാവില്ല. സിനിമക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിനയന് വിലക്കേര്‍പ്പെടുത്തിയത് തെറ്റായ തീരുമാനമായിരുെന്നന്ന് തിരിച്ചറിയാന്‍ വൈകിയെന്ന് സംവിധായകന്‍ ജോസ് തോമസ് പറഞ്ഞു. അഭിനയവും സംഗീതവുമെല്ലാം കൈവശമുള്ള അതുല്യപ്രതിഭയായിരുന്നു മണി. അദ്ദേഹത്തിെൻറ ജീവിതത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രം ചെയ്യുന്നതെന്ന് വിനയന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.