കൽപറ്റ: കോവിഡ് കാലത്ത് രോഗപ്രതിരോധ രംഗത്ത് രാപ്പകൽ ജോലി ചെയ്യുന്ന പൊലീസുകാരെൻറ ജീവിതം പറഞ്ഞ് യുവാക്കളുടെ ഹ്രസ്വചിത്രം. വയനാട്ടിലെ കലാകാരന്മാരുടെ സംഘടന വയനാട് ഡ്രീംസ് ഫിലിം സൊസൈറ്റിയാണ് ‘സ്പെഷൽ ഡ്യൂട്ടി’ എന്ന ചിത്രം ഒരുക്കിയത്.
ഇതൊരു യാത്രയാണ്. ഡ്യൂട്ടിക്കിടയിൽ കണ്ടുമുട്ടിയ ഒരു അമ്മക്ക് നൽകിയ വാക്കുപാലിക്കാൻ ഒരു പൊലീസുകാരെൻറ യാത്രയും പ്രവാസികളുടെ ജീവിതവുമാണ് ചിത്രത്തിൽ. നടൻ ആസിഫ് അലിയാണ് കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്‌തത്. സൈന മൂവീസ് ആണ് യൂട്യൂബിൽ എത്തിച്ചത്.
തിരക്കഥയും സംവിധാനവും യദുകൃഷ്ണ. പി.ജെ. സുബൈർ വയനാടിേൻറതാണ് കഥ. നിർമാണം അപ്പ ഗഫൂർ. ഛായാഗ്രഹണം മുജീബ് മാടക്കര. സംഗീതം അജി കുര്യാക്കോസ്, എഡിറ്റിങ് നിധിൻ ഭരതൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. മാനേജർ ജഷീദ് അമ്പലവയൽ. അസോസിയേറ്റ് ഡയറക്ടർ എൽദോ പോത്തുകെട്ടി. സ്റ്റിൽ ഫോട്ടോഗ്രാഫർ അമൽ ദാസ്, ലൊക്കേഷൻ മാനേജർ പ്രമോദ് കടലി. സുബൈർ വയനാടാണ് പൊലീസുകാരെൻറ വേഷമിട്ടത്. നബീസ മുഹമ്മദ് കുട്ടി, എൽദോ പോത്തുകെട്ടി, സ്റ്റെല്ല എൽദോ, സോണി കുര്യൻ, അമൽ പോൾ, ജോജി വയനാട്, സായൂജ്, ജോഹന്ന മരിയ എന്നിവരാണ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.