ഒറ്റപ്പാലം: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് തിരക്കഥാകൃത് ശ്യാം പുഷ്കരൻ. ഈ നിയമം പച്ചക്കുള്ള മുസ്ലിം വിരുദ്ധതയാണ്. സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ മാറി നില്‍ക്കാനാകില്ല, നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടുകായാണെന്നും ശ്യാം പുഷ്കരന്‍ കൂട്ടിച്ചേർത്തു. അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ കുറേ നാളായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതലൊന്നും പറയേണ്ടതില്ല, അവര്‍ക്ക് മുസ്‍ലിമിനെ ഇഷ്ടമല്ല. ശ്യാം പുഷ്കരന്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.