മുംബൈ: സാമൂഹിക പ്രവർത്തകരാണ് സമൂഹത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതെന്നും അതിനാൽ അവരാണ് അഭിനന്ദനം അർഹിക്കുന്നതെന്നും ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചൻ.
എഴുതി തയാറാക്കിയ പ്രസംഗത്തിനും താരങ്ങളുടെ പുഞ്ചിരിക്കുന്ന മുഖത്തിനും ലോകത്തെ മാറ്റാനാവില്ല. എന്നാൽ അവ ഒരു തുടക്കമാകുമെന്നതിൽ സംശയമില്ലെന്നും ബച്ചൻ തന്‍റെ ബ്ലോഗിൽ കുറിച്ചു.
സാമൂഹ്യ പ്രവർത്തകരെയാണ് ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ടത്. അവരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. പ്രചാരണങ്ങൾക്കായി അവർ ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. അതിനാൽ തന്നെ അവരാണ് യഥാർഥ ഹിറോകൾ. എന്നാൽ അവരെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വച്ച് ഭാരത്, ബേട്ടി ബച്ചാവോ ആന്ദോളൻ, മൃഗ സംരക്ഷണം, ടി.ബി, ഹെപ്പറ്റൈറ്റിസ് ബി, പ്രമേഹം തുടങ്ങിയ താൻ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരിക്കലും മറക്കരുതെന്നും താരം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.