ബംഗളൂരു: രക്തസമ്മർദം അമിതമായി ഉയർന്നതിനെ തുടർന്ന് തെന്നിന്ത്യൻ നടി വിജയലക്ഷ്മിയെ ബംഗളൂരുവിൽ സ്വകാര്യ ആശ ുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മലയാളം, കന്നട, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരു ന്ന നടിയാണ് വിജയലക്ഷ്മി. അവസരങ്ങൾ കുറഞ്ഞതോടെ സീരിയലിലേക്ക് ചുവടുമാറി.
അസുഖബാധയെ തുടർന്ന് കഴിഞ്ഞയാഴ്ച വിജയലക്ഷ്മിയുടെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാവില്ലെന്നും സിനിമാ മേഖലയിലുള്ളവർ സഹായവുമായി മുന്നോട്ടുവരണമെന്നും നടിയുടെ സഹോദരി ഉഷാദേവി അഭ്യർഥിച്ചു.
കരിയറിലും ജീവിതത്തിലും പ്രതിസന്ധികൾ നേരിട്ട വിജയലക്ഷ്മി 2006ൽ അച്ഛെൻറ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.