ബിഗ് ബജറ്റ് ചിത്രമായ ബാഹുബലി രണ്ടാം ഭാഗം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിലെ ബാഹുബലി എന്ന കഥാപാത്രം മാത്രമല്ല, കട്ടപ്പയും ശിവഗാമിയുമെല്ലാം ആരാധക മനസിൽ ഇടം പിടിച്ചിട്ടുണ്ട്. ശിവഗാമിയെ അവതരിപ്പിക്കാന്‍ ആദ്യം രാജമൗലി സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാൽ ശ്രീദേവിയുടെ നിബന്ധനകൾ കേട്ട അദ്ദേഹം രമ്യ കൃഷ്ണയിലെത്തുകയായിരുന്നു. രമ്യ ആ കഥാപാത്രത്തെ മികവുറ്റതാക്കി. ശ്രീദേവി ആ കഥാപാത്രത്തെ നിരസിച്ചത് ഭാഗ്യമായെന്ന് രാജമൗലി പറഞ്ഞു. തെലുങ്ക് ചാനലിലെ ഓപ്പൺ ഹാർട്ട് എന്നൊരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.
5 കോടി രൂപ പ്രതിഫലം, കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിങിനായി മുംബെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ്, ബാഹുബലി ഹിന്ദി പതിപ്പിന്‍റെ ഷെയര്‍ എന്നിവയായാരുന്നു ശ്രീദേവിയുടെ നിബന്ധനകള്‍. ഇതോടെ അവരെ ഉപേക്ഷിക്കുകയായിരുന്നുവെന്നും രാജമൗലി വ്യക്തമാക്കി.
ഒടുവില്‍ രമ്യാ കൃഷ്ണനിലെത്തി. അവര്‍ ആ വേഷത്തെ ഉജ്ജ്വലമാക്കി. ശ്രീദേവിയെ മാറ്റിയ തീരുമാനം ഭാഗ്യമായി ഇപ്പോൾതോന്നുന്നുവെന്നും രാജമൌലി പറഞ്ഞു. തന്‍റെ അടുത്ത ചിത്രത്തിനും കഥ എഴുതുന്നത് അച്ഛൻ വിജയേന്ദ്രപ്രസാദ് തന്നെയാണെന്നും രാജമൗലി െവളിപ്പെടുത്തി. താൻ കൂടുതൽ സന്തോഷവാനായിരിക്കുക അച്ഛനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒരു ആഗോളവിജയമാക്കി മാറ്റാൻ ഹിന്ദി മാധ്യമങ്ങൾ ഒരുപാട് സഹായിച്ചെന്നും കരൺ ജോഹറിന്റെ മാർക്കറ്റിങ് തന്ത്രങ്ങളാണ് ബോളിവുഡിൽ ബാഹുബലി ഇത്രവിജയമാകാൻ കാരണമെന്നും രാജമൗലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.