തിരുവനന്തപുരം: ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ പരിഗണനക്കെത്തിയത് കുട്ടികളുടെ ആറ് ചിത്രങ്ങൾ ഉൾപ്പെെട 110 സിനിമകൾ. അതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേത്. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായകയുടേത്. ഭൂരിഭാഗം സിനിമകളും നിലവാരം പുലർത്തിയില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. ചിത്രങ്ങളിൽ ഏറിയപങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. അതേസമയം, അവാർഡ് ലഭിച്ച 37 പേരിൽ ഇന്ദ്രൻസടക്കം 28 പേരും ആദ്യമായാണ് സംസ്ഥാന അവാർഡ് നേടുന്നതെന്നും ജൂറി ചെയർമാൻ ടി.വി. ചന്ദ്രൻ പറഞ്ഞു.
സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനീയര്‍ വിവേക് ആനന്ദ്, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന് ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടി, ചലച്ചിത്ര നിരൂപകൻ ഡോ. എം. രാജീവ്കുമാര്‍, നടി ജലജ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.