കാസർകോഡ് ചിത്രീകരണം പുരോഗമിക്കുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തമിഴ് താരങ്ങളായ സൂര്യയും ഭാര്യ ജ്യോതികയുമെത്തി. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അണിയറ പ്രവർത്തരുടെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു. കേരള കണ്ണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം. കായംകുളം കൊച്ചുണ്ണി ദൃശ്യവിസ്മയമാവുമെന്ന് സംവിധായകൻ പറഞ്ഞു.
ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷം നിവിൻ പോളിയും പങ്കുവെച്ചു. ഗോഗുലം ഗോപാലന്‍ നിർമ്മിക്കുന്ന കായംകുളം കൊച്ചുണി 2018ല്‍ തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.