ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിന് സൂചന നൽകിയ സ്റ്റൈൽ മന്നൻ രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത. അടുത്ത ആഴ്ച ഡൽഹിയിലായിരിക്കും ഇരുവരും ഒരുമിച്ചിരിക്കുകയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രജനിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം രജനികാന്തിനെ അറിയിച്ചുവെന്നുമാണ് വിവരം.
കഴിഞ്ഞ ലോക്സഭ െതരെഞ്ഞടുപ്പിനുമുമ്പ് മോദി, ചെന്നൈയിൽ വീട്ടിലെത്തി രജനിയെ കണ്ടിരുന്നു. ‘‘ഇരുവരും നല്ല സുഹൃത്തുക്കളാണ്. രാഷ്ട്രീയ പ്രവേശനത്തിൽ രജനിയുടെ തുടർനീക്കങ്ങളാവും ചർച്ചചെയ്യുക. അടുത്തമാസം പ്രഖ്യാപനം ഉണ്ടാവുമെന്നും’’ ബി.ജെ.പി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.
ബി.ജെ.പിയിൽ ചേരണോ അതോ പുതിയ പാർട്ടി രൂപവത്കരിക്കുേമ്പാൾ എൻ.ഡി.എ സഖ്യത്തിലെത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം രജനിയുടേതാണെന്നും മുതിർന്ന നേതാവ് പറഞ്ഞു. രജനികാന്തിന് ബി.ജെ.പിയുടെ വാതിലുകൾ സദാ സമയവും തുറന്നിട്ടിരിക്കുകയാണെന്ന് അഖിേലന്ത്യ അധ്യക്ഷൻ അമിത് ഷാ ഞായറാഴ്ച ഡൽഹിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുമുമ്പ് രജനികാന്തിെൻറ രാഷ്ട്രീയ നിലപാടില്‍ ഉറപ്പുവരുത്താനാണ് ബി.ജെ.പി നീക്കം. രജനികാന്ത് സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചന. അങ്ങനെ വന്നാല്‍ രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
അണ്ണാ ഡി.എം.കെയിലെ പ്രശ്നങ്ങളിൽ ഇടപെട്ടതുപോലെ കേന്ദ്ര നേതൃത്വം നേരിട്ടാണ് രജനിെയ ബന്ധപ്പെട്ടിരിക്കുന്നത്. സുപ്രധാന നീക്കങ്ങളിൽ തങ്ങളെ ഒഴിവാക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് അമർഷമുണ്ട്. മോദി-രജനി കൂടിക്കാഴ്ചയെപ്പറ്റി തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് തമിഴ്നാട് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.