ചെന്നൈ: തൻെറ പേരില്‍ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വോട്ടു നേടാന്‍ അനുവദിക്കില്ലെന്ന് സ്റ്റൈൽ മന്നൻ രജനികാന്ത്. ദൈവമാണ് ഇതുവരെ എന്നെ നയിച്ചത്. ഇതുവരെ നടനായി ജീവിച്ച തനിക്കു ഇനി ദൈവം വിധിച്ചത് എന്താണെന്ന് അറിയില്ല. രാഷ്ട്രീയത്തിലെത്തണമോ വേണ്ടയോ എന്നത് ദൈവ തീരുമാനമാണ്. 12 വര്‍ഷത്തിനുശേഷം ഇതാദ്യമായി നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശന സാധ്യത രജനികാന്ത് വ്യക്തമാക്കിയത്. ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവേശനം എന്ന സമ്മർദം അനുയായികളിൽനിന്ന് ഉയരുന്നതിനാല്‍ ആരാധകരെ കാണാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
തിങ്കളാഴ്ച മുതൽ അഞ്ചുദിവസമാണ് ചെന്നൈ കോടമ്പാക്കത്തെ കല്യാണ മണ്ഡപത്തില്‍ രജനി ആരാധകരെ കാണുന്നതും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും. ആരാധകർക്കൊപ്പമുള്ള സെൽഫിയുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംഗമം മാറ്റിവെച്ച രജനി പുതിയ തന്ത്രമാണ് ആവിഷ്കരിച്ചത്. വേദിയുടെ നടുവിലെ സീറ്റിൽ ഇരിക്കുന്ന രജനിക്കൊപ്പം ഒാരോ ആരാധകനും ചിത്രം പകർത്താം. സെൽഫി അനുവദിക്കില്ല. രജനി ഏർപ്പാടാക്കിയ ഫോേട്ടാഗ്രാഫർ പകർത്തുന്ന ചിത്രം ജില്ല കമ്മിറ്റി മുഖേന വിതരണംചെയ്യും. തിങ്കളാഴ്ച കരൂര്‍, ദിണ്ഡിഗല്‍, കന്യാകുമാരി ജില്ലകളിലെ ആരാധകർക്കൊപ്പമാണ് രജനി ചെലവഴിച്ചത്.
ഏതാണ്ട് അര മണിക്കൂര്‍ നേരം ആരാധകരെ അഭിസംബോധന ചെയ്ത രജനി തനിക്കുനേരെയുള്ള വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കി. സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ് മിക്കവരും രാഷ്ട്രീയത്തിലെത്തുന്നത്. എന്നാൽ, താൻ രാഷ്ട്രീയത്തിലെത്തിയാൽ അത്യാഗ്രഹികളെ പുറത്താക്കും. താൻ എം.എൽ.എയോ മന്ത്രിയോ ആകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും രജനി കൂട്ടിച്ചേർത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ 1991-96 ഭരണത്തെ അഴിമതികൾക്കെതിരെ അന്ന് ശക്തമായി പ്രതികരിച്ച രജനി 1996ലെ നിയസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ- തമിഴ്മാനില കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചിരുന്നു.
തമിഴ്നാടിനെ രക്ഷിക്കാൻ ഇനി ദൈവത്തിനേ കഴിയൂ എന്ന രജനിയുടെ അഭിപ്രായം ജയലളിതയുടെ േതാൽവിയിലും അണ്ണാ ഡി.എംകെ നാലു സീറ്റിൽ ഒതുങ്ങുന്നതിലും കലാശിച്ചു. കുടുംബത്തെ നന്നായി നോക്കണമെന്നും പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്നും ഉപേദശിച്ചാണ് ആദ്യ ദിനത്തിൽ ആരാധകരെ യാത്രയാക്കിയത്. ആരാധക സംഗമം വെള്ളിയാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.