മായാനദി കാണില്ലെന്ന തീരുമാനം കൊണ്ട് പരാജയപ്പെടുന്നത് സിനിമയെന്ന കലാരൂപം -ടൊവീനോ

മായാനദിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ടൊവീനൊ തോമസ്. സിനിമയുടെതല്ലാത്ത  കാരണം കൊണ്ട് മായാനദി തീയറ്ററിൽ കാണില്ല എന്ന തീരുമാനം കൊണ്ട് തോൽക്കുന്നത്‌ ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല മറിച്ച്‌ നമ്മൾ സ്നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണെന്ന് ടൊവീനൊ ഫേസ്ബുക്കിൽ കുറിച്ചു. 
മായാനദി കണ്ടിഷ്ടപ്പെട്ട് നല്ല വാക്കുകള്‍ പറഞ്ഞവരോട് ഒരു പാട് നന്ദിയും സ്നേഹവുമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
 

എല്ലാവർക്കും നമസ്കാരം..

ഒരുപാട്‌ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണു ഈ വാക്കുകൾ കുറിക്കുന്നത്‌.

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതൽ ഇന്നു വരെ നേരിട്ടും, സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട്‌ പേഴ്സണൽ മെസേജുകൾ എനിക്ക്‌ കിട്ടുന്നുണ്ട്‌ - സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട്‌ ചെയ്യുന്നു എന്നൊക്കെ അറിയിച്ച്‌ കൊണ്ട്‌.നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌ , പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവ്വാഹമില്ലാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്‌ - എല്ലാവർക്കും ഒരുപാട്‌ നന്ദി , ഒരുപാട്‌ സ്നേഹം :) ആദ്യ ദിവസം മുതൽ തീയറ്ററുകളിൽ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സർവ്വോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച്‌ നെഞ്ചിലേറ്റിയതിനു ...!

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള തീയറ്ററുകളിൽ പോയി കണ്ടു അഭിപ്രായങ്ങൾ അറിയിക്കണം.

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകൾ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങൾ . ഈ സിനിമയും തീയറ്റർ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത്‌ നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങൾക്ക്‌ തരുന്ന ഒരു തീയറ്റർ എക്സ്പീരിയൻസ്‌ - തീർത്തും നിസ്സാരമായ കാരണങ്ങളുടെ പേരിൽ,അതു നിങ്ങൾ നഷ്ടപ്പെടുത്തരുത്‌ എന്നാണു നിങ്ങൾ സ്നേഹിക്കുന്ന , നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത് .സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററിൽ കാണില്ല എന്ന ഒരു തീരുമാനത്തിൽ തോൽക്കുന്നത്‌ ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല മറിച്ച്‌ നമ്മൾ സ്നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു.

2017 അവസാനിക്കുകയാണു.ഈ ഒരു വർഷകാലം നിങ്ങൾ എനിക്ക്‌ തന്ന സ്നേഹത്തിനു , പിന്തുണയ്ക്ക്‌, അംഗീകാരങ്ങൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, സ്നേഹം.

പുതിയ വർഷത്തിൽ എല്ലാവർക്കും നന്മകൾ മാത്രം , നല്ലത്‌ മാത്രം സംഭവിക്കട്ടെ.

                                                                                                                   സ്നേഹപൂർവ്വം

                                                                                                            ടൊവിനോ തോമസ്

 

Full View
Tags:    
News Summary - Tovino Thomas Responses Campaign Against Mayaanadhi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.