ഹൈദരാബാദ്: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് വൈ.എസ്.ആർ പാർട്ടി പ്രസിഡൻറ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള നൽകിയ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 14ന് ശർമിള ഹൈദരാബാദ് പൊലീസ് കമീഷണറെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു.
െഎ.ടി ആക്ടും സ്ത്രീകളെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിക്കുക എന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ എം.സി.എ വിദ്യാർഥിയാണ്.
നടൻ പ്രഭാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തനിക്കെതിെര അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും ശർമിള പറഞ്ഞു. ഇതുവരെ പ്രഭാസിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചരണമാണ്. ഇതിനു പിന്നിൽ തെലുങ്ക് ദേശം പാർട്ടി പ്രവർത്തകരാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും വൈ.എസ് ശർമിള ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.