യു.പി തിയേറ്ററുകളിൽ സിനിമക്ക് മുമ്പ് കുംഭമേളയുടെ ലോഗോ പ്രദർശിപ്പിക്കാൻ നിർദേശം

ലഖ്നോ: കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സർക്കാർ നിർദേശം. സംസ്കാരം, പാരമ്പര്യം എന്നീ കാര്യങ്ങളിൽ പുതുതലമുറക്ക് അറിയുന്നതിനാണ് നിർദേശം നൽകിയതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അവനി അവാശ്ടി പറഞ്ഞു. 

ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ സന്യാസിമാർ പുണ്യസ്നാനം ചെയ്യുന്ന രംഗമാണ് ലോഗോയിലുള്ളത്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോഗോ പ്രകാശനം ചെയ്തത്. 

യുനെസ്‌കൊയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ കുംഭമേളം ഇടംപിടിച്ചിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന വേദിയാണ് കുംഭമേള.

Tags:    
News Summary - Uttar Pradesh: Soon, theatres will display new Kumbh Mela logo before screening a movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.