ദോഹ: അജ്യാൽ ഫിലിം മേളയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘ഗബ്ഗബ്’ സിനിമക്ക് ശേഷ ം ഖുംറ മേളയിൽ രണ്ട് ചിത്രങ്ങളുമായി നൗഫ് അല്‍ സുലൈത്തി. ഏറെ കൈയടി നേടിയ ‘ഗബ്ഗ ബ്’ മൊഹാഖ് വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്ര ത്തിനുള്ള പുരസ്കാരം നേടി.
മെയ ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ മികച്ച പ്രകടനത്തിന് പ്രഥമ അബ്ദുല്‍ അസീസ് ജാസിം പുരസ്ക്കാ രത്തിനും ‘ഗബ്ഗബ്’ അര്‍ഹത നേടിയിരുന്നു. ഈ ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്ത ഫാത്തിമ അല്‍ നഹ്ദിയാണ് അബ്ദുല്‍ അസീസ് ജാസിം പുരസ്ക്കാരത്തിന് അര്‍ഹയായത്.
ഖുസാമ, ഖത്തര്‍ സ്റ്റാര്‍സ് എന്നിവയാണ് നൗഫ് അല്‍ സുലൈത്തിയുടേതായി ഖുംറയിലുള്ളത്. മുരുഭൂമിയിലെ ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ഖുസാമ വികസിക്കുന്നതെന്ന് അല്‍ സുലൈത്തി പറയുന്നു. പുരുഷെൻറ ലോകത്തില്‍ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ ലോകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വി ശദീകരിക്കുന്നത്.
ഒമ്പതിനും 13നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ കഥയാണ് ഖത്തര്‍ സ്റ്റാര്‍സ്. ഗബ്ഗബുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ കഥയാണ് ഇവ രണ്ടും കൈകാര്യം ചെ യ്യുന്നതെങ്കിലും വനിതാ ശാക്തീകരണമെന്ന കാര്യത്തില്‍ ഒരേ പ്രമേയമാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.