കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപി​െൻറ ഹരജിയിൽ ഇന്ന്​ വിധി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപി​​െൻറ വാദം. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഫയലില്‍ സ്വീകരിക്കും മുമ്പ്​ കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപി​​​െൻറ പരാതി. എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷ​​​െൻറ വാദം. 

ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ദിവസം സാക്ഷി മൊഴികളടക്കം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Verdict on the Plea Of Dileep for to Cancel the Charge Sheet - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.