കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാറിനെയും പൊലീസിനെയും അഭിനന്ദിച്ച് നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ്. അക്രമിക്കപ്പെട്ട സഹപ്രവർത്തകക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്... പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്ന് സംഘടന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.