ഇന്നസെന്‍റിന്‍റെ സ്ത്രീവിരുദ്ധ പരാമർശം; അന്വേഷിക്കുമെന്ന് വനിത കമീഷൻ

കൊച്ചി: നടിമാരെ കുറിച്ച് മോശം പരാമർശം നടത്തിയ താര സംഘടനയുടെ പ്രസിഡന്‍റും എം.പിയുമായ നടൻ ഇന്നസെന്‍റിനെതിരെ അന്വേഷണത്തിന് വനിതാ കമീഷൻ നിർദേശം. വനിതാ കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ കമീഷൻ ഡയറക്ടർ എ.യു കുര്യാക്കോസിനാണ് നിർദേശം നൽകിയത്. നടിമാരെക്കുറിച്ചുള്ള പരാമർശം അപലപനീയമെന്ന് എം.സി.ജോസഫൈൻ പറഞ്ഞു. പരാമർശത്തെക്കുറിച്ച് അന്വേഷിക്കും. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനാൽ സ്വമേധയാ നടപടി തുടങ്ങുന്നുവെന്നും കമീഷൻ അറിയിച്ചു. 

അമ്മ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻമാരായ മുകേഷും ഗണേഷും മാധ്യമങ്ങളോട്  തട്ടിക്കയറിയിരുന്നു. ഇത് വിശദീകരിക്കാൻ ഇന്നസെന്‍റ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇന്നസെന്‍റ് മോശം പരാമർശം നടത്തിയത്.  മോശം സ്ത്രീകളാണെങ്കിൽ നടിമാർ കിടക്ക പങ്കിടേണ്ടിവരുമെന്നാണ് ഇന്നസന്‍റ് പറഞ്ഞത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു. ഇതിനെതിരെ നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് തന്നെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - women commission investigate innocent's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.