ചെന്നൈ: നോട്ട് നിരോധനത്തിനെ ഒന്നാം വാർഷിക ദിനത്തിൽ പ്രധാനമനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടൻ പ്രകാശ് രാജ്. ഈ കാലത്തിലെ ഏറ്റവും വലിയ മണ്ടത്തരമായ നോട്ട് നിരോധത്തിന് മാപ്പ് പറയാൻ മോദി തയാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലാണ് പ്രകാശ് രാജ് വിമർശനവുമായി രംഗത്തെത്തിയത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗോടേയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
പണക്കാർക്ക് അവരുടെ അസാധു നോട്ടുകൾ പുതിയ നോട്ടുകളാക്കാൻ പല വഴികളുമുണ്ടായിരുന്നു. എന്നാൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും മറ്റു പാവങ്ങളും നിസഹായരായിരുന്നു. നടപ്പാക്കിയ ഏറ്റവും വലിയ മണ്ടത്തരത്തിന് മാപ്പ് പറയാൻ താങ്കൾ തയാറുണ്ടോ?
-പ്രകാശ് രാജ്
തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന് നൽകാൻ തോന്നുന്നുവെന്ന പ്രകാശ് രാജിന്‍റെ പരാമർശത്തിനെതിരെ മുമ്പ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം നടൻ കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശം വിവാദമാകുന്നതിനിടെയും അഭിപ്രായ പ്രകടനുവമായി അദ്ദേഹം രംഗത്തെത്തി. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പേരിൽ നടക്കുന്ന അക്രമങ്ങൾ തീവ്രവാദമല്ലെങ്കിൽ പിന്നെന്ത് വിളിക്കുമെന്നാണ് പ്രകാശ് രാജ് ചോദിച്ചത്.
This day... that age......#justasking... pic.twitter.com/LzcphBwQkz
— Prakash Raj (@prakashraaj) November 8, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.