ഹിജാബിനുള്ളിൽ പെണ്ണിന്​ സ്വാതന്ത്ര്യവും സൗന്ദര്യവുമുണ്ട്​​; കേന്ദ്രമന്ത്രിയെ തിരുത്തി​ സൈറ വസീം

ന്യൂഡൽഹി: കേന്ദ്രമന്ത്രി വിജയ് ​ഗോയലിനെ തിരുത്തി ​ദംഗൽ ചിത്രത്തിലെ നടി സൈറ വസീം. ന്യൂഡൽഹിയിൽ നടന്ന ആർട് ​ഫെസ്​റ്റിവലിൽ ബുർഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന്​ സൂചിപ്പിക്കുന്ന ചിത്രത്തെ മന്ത്രി സൈറ വസീമിനോട്​ ഉപമിച്ച്​ ട്വീറ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ മന്ത്രിക്കെതിരെ രംഗത്തെത്തിയ സൈറ താൻ ഇതിനോട്​ പൂർണമായും വിയോജിക്കുന്നതായും ഹിജാബിനുള്ളിൽ പെണ്ണ്​ സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന്​ മറുപടി നൽകുകയും ചെയ്​തു. 

നേരത്തെ കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയെ സന്ദർശിച്ചതിന് ​സൈറക്കെതി​രെ നവമാധ്യമങ്ങളിൽ പരിഹാസവും വിമര്‍ശനവും ഉയരുകയും ഇതേതുടർന്ന്​ എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു.

സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കഴിഞ്ഞ ആറുമാസമായി കശ്​മീരിൽ നടക്കുന്ന സംഭവ വികാസങ്ങൾ പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു എന്നുമാണ്​ സൈറ ഫേസ്ബുക്കിൽ  കുറിച്ചത്. പീന്നീട്​ ഇൗ പോസ്​റ്റും അവർ പിൻവലിച്ചു. സൈറയെ പിന്തുണച്ച്​ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ആമിർഖാൻ, ഗൗതംഗംഭീർ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ വിവാദം.

 

Tags:    
News Summary - Zaira Wasim Slams Sports Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.