ഐ.എഫ്.എഫ്.കെ: ലിജോ ജോസ് മികച്ച സംവിധായകൻ, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ മാ യൗ എന്ന ചിത്രത്തിന്‍റെ സംവിധാനത്തിനാണ് പുരസ്കാരം. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവ ാർഡ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഇ.മ.യൗ നേടി.

സകരിയ്യ സംവിധാനം ചെ‍യ്ത സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം കരസ്ഥമാക്ക്. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം റൂഹുള്ള ഹിജാസി സംവിധാനം ചെയ്ത 'ഡാർക് റൂം' നേടി. 15 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണിത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

അനാമിക ഹക്സറാണ് മികച്ച നവാഗത സംവിധായകൻ. ഹിന്ദി ചിത്രമായ 'ടേകിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസാ'ണ് അനാമിക ഹക്സറി​െൻറ ചിത്രം. ബിയട്രിസ് സെയ്ഗ്നർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം സൈലൻസ് ജൂറിയുടെ പ്രത്യേക പരമാർശത്തിന് അർഹമായി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത 'മനോഹര്‍ ആന്റ് ഐ' കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴല്‍' എന്ന ചിത്രത്തിന് ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.

Full View
Tags:    
News Summary - Zakariya and Lijo grabes award in IFFK-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.