ലൈംഗിക അതിക്രമം: ഹോളീവുഡിൽ  മീ ടു മാർച്ച്

ലോസ് ആഞ്ചലസ്: ലൈംഗിക അതിക്രമത്തിനെതിരെ നടക്കുന്ന മീ ടൂ ക്യാമ്പെയിന് ഐക്യദാർഡ്യ മാർച്ചുമായി ഹോളിവുഡ്. ലൈംഗിക അതിക്രമ വാർത്തകൾ ഹോളിവുഡിൽ ചൂടേറിയ ചർച്ചയായി തുടരുന്നതിന ിടെയാണ് നൂറുകണക്കിന് പേർ ചേർന്ന് മാർച്ച് സംഘടിപ്പിച്ചത്. 

ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബോളിവാഡ് തെരുവിൽ നിന്നാരംഭിച്ച മാർച്ച് സി.എൻ.എൻ ആസ്ഥാനത്ത് സമാപിച്ചു. പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാർച്ചിൽ പങ്കെടുത്തത്. ലൈംഗികാതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്. 

അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് കാമ്പയിനു തുടക്കം കുറിച്ചത്. പിന്നീട് ആ ക്യാമ്പെയിൻ ലോകം ഏറ്റെടുത്തിരുന്നു. 
 

Tags:    
News Summary - ‘Me Too’ Hollywood March Takes A Stand Against Sexual Abuse-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.