രാജ്കുമാര്‍ റാവു ചിത്രം 'ന്യൂട്ടൻ' ഒാസ്കർ മത്സരത്തിൽ നിന്ന് പുറത്തായി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന ന്യൂട്ടൻ പുറത്തായതായി അക്കാദമി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഒമ്പത് ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചിലി ചിത്രം ഫന്‍റാസ്റ്റിക് വിമൻ, ജെർമൻ ചിത്രം ഇൻ ദ ഫേഡ്, ഹംഗറിയിൽ നിന്നുള്ള ബോഡി ആന്‍റ് സോൾ, ഇസ്രായേൽ ചിത്രം ഫോക്സ്ട്രോറ്റ്, ലെബനൻ ചിത്രം ഇൻസൾട്ട്, റഷ്യയിൽ നിന്നുള്ള ലവ് ലെസ്, സെനഗലിൽ നിന്നുള്ള ഫെലിസിറ്റ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദ വൂണ്ട്, സ്വീഡൻ ചിത്രം ദ സ്ക്വയർ എന്നിവയാണ് മത്സര രംഗത്തുള്ളതെന്ന് അക്കാദമി അറിയിച്ചു.
അമിത് വി മസുര്‍ക്കറാണ് ന്യൂട്ടൻ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ പങ്കജ് തൃപാതി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.