ഒാസ്​കർ ജോതാവ്​ ആന്ദ്രേ വൈദ അന്തരിച്ചു

വാര്‍സ: പോളിഷ് സിനിമാ സംവിധായകനും ഒാസ്‌കര്‍ ജേതാവുമായ ആന്ദ്രേ വൈദ(90) അന്തരിച്ചു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സിനിമാ ലോകത്തിന്​ നൽകിയ സമഗ്ര സംഭാവനക്ക്​ 2000 ത്തിലാണ്​ വൈദയെ ഓസ്‌കാറിന് അർഹനായത്​. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982) കാട്ട്യന്‍(2008) എന്നീ ചിത്രങ്ങളാണ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടത്.

പോളിഷ് നഗരമായ സുവാക്കിയില്‍ 1926-ല്‍ ജനിച്ച വൈദ 1955 ല്‍ ആണ് ‘എ ജെനറേഷൻ) എന്ന പേരിൽ  ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്.
കനാൽ(1957),  ആഷസ്​ ആൻറ്​ ആൽമണ്ട്​, ബ്രിച്ച്​ വുഡ്​, ദ വെഡ്ഡിങ്​, മാൻ ഒാഫ്​ മാർബിൾ തുടങ്ങിയ ചിത്രങ്ങൾ വൈദയെ സിനിമാലോകത്ത്​ അടയാളപ്പെടുത്തുന്നതായിരുന്നു.

Tags:    
News Summary - Polish film maker Andrzej Wajda dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.