ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ അഭിനേത്രികളിൽ ഒരാളായ സ്മിത പാട്ടീൽ വിടപറഞ്ഞിട്ട് 33 വർഷം തികയുന്ന വേളയിൽ ട്വിറ്ററിലൂടെ ഓർമ പങ്കുവെക്കുകയാണ് ഭർത്താവും നടനുമായ രാജ് ബബ്ബർ.
‘പതിറ്റാണ്ടുകൾക്കു മുമ്പ് ഇതേദിവസം നീ നിശ്ശബ്ദമായി മടങ്ങി. എല്ലാവർഷവും ഈ ദിവസം നിെൻറ അഭാവം കൂടുതൽ അനുഭവിക്കേണ്ടിവരുമെന്ന് ഓർമിക്കുന്നു’ എന്നായിരുന്നു ബബ്ബറിെൻറ ട്വീറ്റ്. ഏക മകൻ പ്രതീക് ബബ്ബറിന് ജന്മം നൽകി ആഴ്ചകൾ തികയുംമുേമ്പ 1986 ഡിസംബർ 13നാണ് സ്മിത ഓർമയായത്.
1974ൽ ഹിന്ദി സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച സ്മിത ഒരുപതിറ്റാണ്ടുകാലം നീണ്ട കരിയറിൽ 80ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരമാണ് ഏക മലയാള ചിത്രം. നിഷാന്ത് (1975), മൻതൻ (1976), ഭൂമിക (1977), ഗമൻ (1978), ആക്രോഷ് (1980), അർഥ് (1982), ബാസാർ (1982) തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ സ്മിതയെ 1985ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.