ദുബൈ: കൈയ്യിൽ സ്മാർട്ട് ഫോണും ഉള്ളിൽ സിനിമാ പ്രേമവുമുണ്ടോ. എങ്കിൽ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പെങ്കടുക്കാം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ലഘുചിത്രമാണ് നിർമിക്കേണ്ടത്. ഇത് കൗൺസിലിെൻറ സ്മാൾ സ്ക്രീൻ, ബിഗ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാം. അടുത്ത മാർച്ചിലാണ് ഇൗ ഒാൺലൈൻ ഫെസ്റ്റിവൽ നടക്കുക. ഇതിൽ നിന്ന് നാല് മികച്ച ചിത്രങ്ങൾ കണ്ടെത്തും. സിനിമാ രംഗത്തെ മികച്ച പരിശീലനമാണ് വിജയികളെ കാത്തിരിക്കുന്നത്. ജി.സി.സി നിവാസികളും യു.കെയിൽ താമസമാക്കിയ ഗൾഫ് രാജ്യക്കാരും www.britishcouncil.com.kw/en എന്ന വെബ് സൈറ്റിൽ 2018 ജനുവരി 31 വരെ എൻട്രികൾ നൽകാം. മൽസരാർഥികൾക്ക് 25 വയസിൽ താഴെയായിരിക്കണം പ്രായം.
സംശയങ്ങൾ smallscreenbigfilm@britishcouncil.org എന്ന ഇ മെയിൽ വിലാസത്തിൽ അറിയിച്ചാൽ മറുപടി ലഭിക്കും. എങ്ങനെയാണ് സിനിമ പിടിക്കേണ്ടതെന്ന് അറിയില്ലാത്തവരെ സഹായിക്കാൻ സ്മാർട്ഫോൺ ഫിലിം ഗൈഡ് ഫെസ്റ്റിവൽ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ജി.സി.സിയിലേയും യു.കെയിലേയും പ്രമുഖരായ സിനിമാ പ്രവർത്തകർ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന 20 സിനിമകളാണ് ഒാൺലൈൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. 2018 മാർച്ച് 15 മുതൽ 25 വരെയാണ് പ്രദർശനം. എമിറാത്തി ഡയറക്ടർ അബ്ദുല്ല അൽ കാബി, ബ്രിട്ടീഷ് ചലച്ചിത്ര പ്രവർത്തകൻ ആസിഫ് കപാഡിയ, ഇംഗ്ലീഷ് നടിയും എഴുത്തുകാരിയുമായ ആലിസ് ലോവ് എന്നവരാണ് ജൂറി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.